RSS

Sunday 27 December 2015


   ക്രിസ്തുമസ് ആഘോഷം 





            

ഡിസംബര്‍ 18 ന് സ്കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു.ക്രിസ്തുമസുമായി ബന്ധപെട്ട ചിത്രങ്ങള്‍ കാണിക്കുകയും കഥ പറയുകയും ചെയ്തു.കുട്ടികള്‍ക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു.അന്നേ ദിവസം സ്കൂള്‍ ക്രിസ്തുമസ് അവധിക്കായി അടച്ചു.
Read Comments
         പിറന്നാൾ മര ഉദ്ഘാടനം 
ഡിസംബര്‍ 13 ന് മൂന്നാം ക്ലാസ്സിലെ നിഷാന്ത് കെ എന്ന കുട്ടിയുടെ ജന്മദിനത്തില്‍ പിറന്നാള്‍ മരത്തിന്‍റെ ഉദ്ഘാടനം നടത്തി .ആശംസകള്‍ അര്‍പ്പിച്ചു.



Read Comments
             പ്ലാസ്റ്റിക് നിർമാർജനം 
നവംബര്‍ 12 ന് നല്ല പാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്‍റെ ആദ്യഘട്ടമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ എല്ലാ  കുട്ടികളുടെയും വീട്ടിലും ഒരു തുണി സഞ്ചി  വീതം വിതരണം ചെയ്തു. 
Read Comments

                 കേരളപിറവി ദിനാഘോഷം 
നവംബര്‍ 2 ന് കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അസംബ്ലിയില്‍ പറയുകയും കേരള ക്വിസ് നടത്തുകയും ചെയ്തു.
Read Comments
     ആഗോള കൈ കഴുകൽ ദിനം 
ഒക്ടോബര്‍ 15 ന് ശുചിത്വ മാസത്തിന്‍റെ ഭാഗമായി ആഗോള കൈകഴുകല്‍ നടത്തുകയും  പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.


Read Comments
തപാൽ ദിനാചരണം 


ഒക്ടോബര്‍ 9 ന് ലോകതപാല്‍ ദിനത്തില്‍ മീറ്റിംഗ് വിളിച്ചുകൂട്ടുകയും തപാല്‍ ഉരുപ്പിടികള്‍ പരിചയപെടുത്തുകയും ചെയ്തു.
Read Comments
                        ഗാന്ധി ജയന്തി ദിനാഘോഷം 
ഗാന്ധിജയന്തി ദിനത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 3 ന് രക്ഷിതാക്കളും, വിദ്യാര്‍ഥികളും,അധ്യാപകരും ചേര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും ഒരു മാസം ശുചിത്വ മാസമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
Read Comments
വയോജന ദിനാചരണം 


ഒക്ടോബര്‍ 1 ന് വയോജനദിനത്തിന്‍റെ ഭാഗമായി മുന്‍ ഹെഡ്മിസ്ട്രെസ്സ് ലില്ലി എബ്രാഹമിനെ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു
Read Comments

             വയൽ  സന്ദർശനം 

ഒക്ടോബര്‍ 1ന്  മാനേജര്‍ ശ്രീ അബ്ദുള്‍ ഖാദറിന്റെ  നെല്‍ വയല്‍ സന്ദര്‍ശിക്കുകയും കുട്ടികളും,അധ്യാപകരും നെല്ല് കൊയ്യുന്നവരോടൊപ്പം കൊയ്യല്‍ നടത്തുകയും കറ്റ തലയില്‍ ഏറ്റി കളത്തില്‍ കൊണ്ടുപോയി ഇടുകയും ചെയ്തു.


Read Comments

Saturday 26 December 2015

ഓസോണ്‍ ദിനാചരണം 


സെപ്റ്റംബര്‍ 16 ന് ഓസോണ്‍ ദിനത്തിന്‍റെ ഭാഗമായി  സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി സുനി ജോര്‍ജ് സന്ദേശം നല്‍കി.ഓസോണ്‍ ദിനവുമായി ബന്ധപെട്ട ചിത്രങ്ങള്‍ ,വാര്‍ത്തകള്‍,എന്നിവ പ്രദര്‍ശിപ്പിച്ചു. ഓസോണ്‍ പാളിയെ സംരക്ഷിക്കേണ്ട ആവശ്യകതെയെ പറ്റി കുട്ടികളെ ബോധ്യപെടുത്തി.
Read Comments